സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. ഇന്ന് വൈകിട്ട് പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ പതാക ഉയർത്തുന്നതോടെ 3 നാൾ നീളുന്ന ജില്ലാ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം നാളെ രാവിലെ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള
ഉദ്‌ഘാടനം ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി പതാക – കൊടിമര ജാഥകൾ ഇന്ന് വൈകിട്ട്‌ നഗരത്തിൽ സംഗമിക്കും. ജാഥകൾ ജില്ലാ ആശുപത്രിക്ക്‌ സമീപം കേന്ദ്രീകരിച്ച് പ്രകടനമായി തിരുനക്കര മൈതാനത്ത്‌ എത്തും. തുടർന്ന് പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ പതാക ഉയർത്തും.

പ്രതിനിധി സമ്മേളനം നാളെ രാവിലെ 9 ന് മാമ്മൻ മാപ്പിള ഹാളിലെ വി ആർ ഭാസ്‌കരൻ നഗറിൽ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. എ വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എം സി ജോസഫൈൻ, എളമരം കരീം, എം എം മണി, കെ ജെ തോമസ്‌, പി രാജീവ്‌, വി എൻ വാസവൻ എന്നിവർ പങ്കെടുക്കും.

3 ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കും.
15ന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരുനക്കര മൈതാനത്തെ അയ്‌മനം ബാബു നഗറിൽ നടക്കുന്ന സമാപനപൊതുസമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

ഒട്ടേറെ അനുബന്ധ പരിപാടികളും ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . നാളെ വൈകിട്ട് നടക്കുന്ന ധനവിചാര സദസ്‌ ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. 14ന്‌ വൈകിട്ട്‌ അഞ്ചിന്‌ “മതരാഷ്‌ട്രീയവും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel