ഗോവയിൽ ബിജെപിക്കെതിരെ പടയൊരുക്കം; സഖ്യ ചർച്ചകൾ പുരോഗമിക്കുന്നു

ഗോവയിൽ എൻസിപി – കോൺഗ്രസ്സ് – തൃണമൂൽ കോൺഗ്രസ്സ് സഖ്യത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വെളിപ്പെടുത്തി ശരത് പവാർ. ബിജെപിക്ക് എതിരെ സഖ്യം ചേരുന്നത് നിലവിൽ ചർച്ചയിലാണെന്നും തീരുമാനം ആയില്ലെന്നും എൻസിപി നേതാവ് ശരത് പവാർ വ്യക്തമാക്കി.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തത്തോടെ ബിജെപിക്ക് എതിരെ സഖ്യമായി മത്സരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസുമായും തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് എൻസിപി നേതാവ് ശരത്ത് പവാർ വ്യക്തമാക്കിയത്. മൂന്നു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സഖ്യത്തെപ്പറ്റി തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാർ പറഞ്ഞു.

ഗോവ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുകയാണെന്നും ഗോവയ്ക്കു മാറ്റം ആവശ്യമാണെന്നും എന്നാൽ നിലവിൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ശരത് പവാർ വ്യക്തമാക്കി. എന്നാൽ, തൃണമൂലുമായി ഗോവയിൽ സഖ്യചർച്ച നടക്കുന്നെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു.നേരത്തെ ഗോവ സന്ദർശനത്തിൽ കോൺഗ്രസ് നേതൃത്വത്തെ മമത ബാനർജി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഗോവയിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ തൃണമൂൽ കോൺഗ്രസ്സിലേക്ക് കൂറ് മാറുകയും ചെയ്തിരുന്നു. വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സ് ലക്ഷ്യം വെക്കുന്ന സംസ്ഥാനം കൂടിയാണ് ഗോവ.

കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുന്നതിനിടെയാണ് ശരത് പാവറിന്റെ വെളിപ്പെടുത്തൽ.എന്നാൽ തൃണമൂലുമായി സഖ്യമോ ചർച്ചകളോ നടക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ദിനേഷ് ആർ ഗുണ്ടുറാവു ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel