പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷണ സമിതി രൂപീകരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം അന്വേഷണ സമിതി രൂപീകരിച്ചു. വിരമിച്ച മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.

എൻഐഎ ഡയറക്റ്റർ ജനറൽ, പഞ്ചാബ് സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ, പഞ്ചാബ് – ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

ഈ മാസം അഞ്ചിന് പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. സംഭവത്തിൽ പഞ്ചാബ് സംസ്ഥാന സർക്കാരിനെ പഴിചാരി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന കേന്ദ്ര സർക്കാരിൻറെ വാദത്തെ പഞ്ചാബ് സംസ്ഥാന സർക്കാർ കോടതിയിൽ എതിർത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് വിരമിച്ച മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സംഘത്തിന് രൂപം നൽകിയത്.

എൻഐഎ ഡയറക്റ്റർ ജനറൽ, പഞ്ചാബ് സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ, പഞ്ചാബ് – ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സുരക്ഷാ വീഴ്ചയുടെ കാരണങ്ങൾ, അതിന് ഉത്തരവാദികളായ വ്യക്തികൾ, വിവിഐപികളുടെ ഇത്തരം സുരക്ഷാ ലംഘനങ്ങൾ തടയാൻ ഭാവിയിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സമിതി അന്വേഷിക്കും.

വിഷയം സുപ്രീം കോടതി രൂപീകരിച്ച സമിതി അന്വേഷിക്കുന്നതിനാൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അന്വേഷണം നടത്താൻ രൂപീകരിച്ച സമിതികൾ അന്വേഷണം നിർത്തി വെയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here