സ്‌പെയിനിലും മിന്നലടിച്ചേ……!സ്പാനീഷ് ലീഗായ ലാ ലീഗയിലും തരംഗമായി മിന്നല്‍ മുരളി

സ്പാനീഷ് ലീഗായ ലാ ലീഗയിലും തരംഗമായി മിന്നല്‍ മുരളി. മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്ററാണ് ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സെവിയ്യയുടെ സ്പീഡ് സ്ട്രൈക്കര്‍ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ ബേസില്‍ ജോസഫ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. നിരവധി മലയാളികളാണ് ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുമായി നിറഞ്ഞിരിക്കുകയാണ്.

ഇതിന് മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍പേജിലും മിന്നല്‍മുരളി എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.

മിന്നല്‍ മുരളിയിലെ ‘ തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാമായിരുന്നു. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തത്.

നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here