JNU സർവകലാശാലയിലെ പ്രവേശന പരീക്ഷ; വിസിക്കെതിരെ പ്രതിഷേധം ശക്തം

JNU സർവകലാശാലയിലെ പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള വിസിയുടെ നിലപടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി JNU വിൽ പ്രവേശനം നേടാൻ സർവകലാശാല പ്രത്യേകമായി നടത്തിയിരുന്ന JNU പ്രവേശന പരീക്ഷ ഒഴിവാക്കി, CUCET പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കനാണ് വിസി ശുപാർശ നൽകിയത്.

എന്നാൽ ശുപാർശ നൽകുന്നതിന് മുന്നേ കാര്യമായ ചർച്ചകൾ നടന്നിട്ടില്ലെന്നും കൊവിഡ് പശ്ചാത്തലം വിസി തന്റെ അജണ്ടകൾ നടപ്പിലാക്കാനുള്ള അവസരമായി കരുതുകയാണെന്നും അധ്യാപക സംഘടനകളും വിദ്യാർത്ഥി യൂണിയനും വ്യക്തമാക്കി. അടുത്ത വർഷം മുതൽ ദില്ലി യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയും CUCET യിൽ ലയിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News