സിൽവർ ലൈൻ ; സർവ്വെ തുടരാമെന്ന് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വെ തുടരാമെന്ന് ഹൈക്കോടതി .എന്നാൽ സർക്കാർ തിടുക്കം കാട്ടരുതെന്നും ചട്ടങ്ങൾ പാലിച്ചു മാത്രമേ സർവ്വെ കല്ലുകൾ സ്ഥാപിക്കാവൂ എന്നും കോടതി നിർദേശിച്ചു.

നിയമപരമല്ലാതെ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്ര സർക്കാർ കോടതിയെ ഇരുട്ടത് നിർത്തരുത്.

അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായി കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചു. സ്ഥലം ഏറ്റെടുക്കലും സർവ്വെയും ചോദ്യം ചെയ്തുള്ള ഭൂ ഉടമകളുടെ
ഹർജിയാണ് കോടതി പരിഗണിച്ചത്.

സർവ്വെ കല്ലുകൾ നിയമ പരമായി ആണ് സ്ഥാപിക്കുന്നതെന്ന് സർക്കാർ
കോടതിയെ അറിയിച്ചു. എന്നാൽ സർവേ നടത്തുന്നതിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ കോടതി നടപടികൾ നിയമ പ്രകാരമാകണം എന്ന് കെ റെയിലിന് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News