തൻ്റെ നിയമ ഉപദേശകരായി പ്രതിപക്ഷത്തെ നിയമിച്ചിട്ടില്ല; വീണ്ടും വിമർശനവുമായി ഗവർണർ

പ്രതിപക്ഷത്തെ വീണ്ടും വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷം തന്‍റെ ഉപദേശകരാകേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് തുടർന്നാൽ കടുത്ത നടപടി ഉണ്ടാകും. സർക്കാർ നൽകിയ കത്തിൽ തൃപ്തിയുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമോയെന്നതില്‍ സമയം എടുത്ത് മാത്രമേ തീരുമാനം എടുക്കുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, വിസി നല്‍കിയ കത്തിലെ ഭാഷയെയാണ് പരാമര്‍ശിച്ചതെന്നും എല്ലാവരും വിസിയുടെ ഭാഷയെ പരിഹസിച്ചു. ആരിൽ നിന്നാണ് സമ്മർദ്ദമുണ്ടായതെന്ന് വിസി ആണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെയാണ് സമ്മര്‍ദ്ദമാകുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News