ഹോണര്‍ മാജിക്ക് V സ്മാര്‍ട്ട് ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഫോര്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ആണ് ഇത്. ക്യൂവല്‍കോമിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് ചിപ്പായ സ്‌നാപ്ഡ്രാഗണ്‍ 8 Gen 1 SoC ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസ് 10 പ്രോയ്ക്ക് ശേഷം ഈ ചിപ്പുമായി പുറത്തിറങ്ങുന്ന ഫോണാണ് ഇത്. രണ്ട് പഞ്ച്‌ഹോള്‍ മുന്‍ ക്യാമറകള്‍ ഈ ഫോണിന്റെ ഒരു പ്രത്യേകതയാണ്.
വിലയിലേക്ക് വന്നാല്‍ അടിസ്ഥാന പതിപ്പായ 12 ജിബി റാം+256 സ്റ്റോറേജ് പതിപ്പിന് 9,999 യുവാന്‍ ആണ് വില ഇത് ഇന്ത്യന്‍ രൂപയില്‍ 1,16,000 രൂപ വില വരും. അതേ സമയം കൂടിയ മോഡലായ 512 ജിബി പതിപ്പിന് 1,27,600 രൂപയോളം വിലവരും. ഇന്ത്യയില്‍ ഈ ഫോണുകള്‍ എത്തുന്‌പോള്‍ വിലയില്‍ വലിയ വ്യത്യാസം വന്നേക്കും. ജനുവരി 18 മുതല്‍ ചൈനയില്‍ വില്‍പ്പന തുടങ്ങുന്ന ഈ ഫോണിന്റെ ബ്ലാക്ക്, ഓറഞ്ച്, സ്‌പേസ് സില്‍വര്‍ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്.
ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.0 ആണ് ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോര്‍ഡബിളായ 7.6 ഫ്‌ലെക്‌സിബിള്‍ ഒഎല്‍ഇഡി ഇന്നര്‍ ഡിസ്‌പ്ലേ ഇതിനുണ്ട്. 1,984×2,272 പിക്‌സലാണ് ഇതിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍ റിഫ്രഷ് റൈറ്റ് 90Hz ആണ്. പുറത്തേ സ്‌ക്രീനിലേക്ക് വന്നാല്‍ 6.45-ഇഞ്ച് കര്‍വ്ഡ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz ആണ് ഇതിന്റെ റീഫ്രഷ് റൈറ്റ്. 1,080×2,560 പിക്‌സല്‍ റെസല്യൂഷനുണ്ട്. ഫോള്‍ഡ് ഫോണുകളില്‍ ഏറ്റവും സ്ലീം ആയ ഫോണാണ് ഇതെന്നാണ് ഹോണര്‍ അവകാശപ്പെടുന്നത്.
ആദ്യമായി സ്‌നാപ്ഡ്രാഗണ്‍ 8 Gen 1 5G SoC ചിപ്പ് ഉപയോഗിക്കുന്ന ഫോള്‍ഡ് ഫോണാണ് ഇത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 4750 എംഎഎച്ച് ബറ്ററിയാണ് പവര്‍. 66 വാട്ട് അതിവേഗ ചാര്‍ജിംഗ് ഇതിനുണ്ട്. ആകെ അഞ്ച് ക്യാമറകളുണ്ട് ഇതിന്. മൂന്ന് ക്യാമറകള്‍ ഫോണിന് പിന്‍ ഭാഗത്തും ഒന്ന് അകത്തുള്ള ഡിസ്പ്ലേയ്ക്കൊപ്പവും, ഒന്ന് പുറത്തുള്ള ഡിസ്പ്ലേയ്ക്കൊപ്പവും 50 എംപി സെന്‍സറുകളാണ് ട്രിപ്പിള്‍ ക്യാമറയിലുള്ളത്. 42 എംപി സെല്‍ഫിക്യാമറകളാണിതിന്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.