ADVERTISEMENT
ദില്ലി ബിജെപി ആസ്ഥാനത്തെ നാൽപ്പത്തിരണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ കോർ ഗ്രൂപ്പ് മീറ്റിംഗിന് മുന്നോടിയായി നടത്തിയ കൂട്ട പരിശോധനയിലാണ് 42 സ്റ്റാഫുകൾ പോസിറ്റീവ് ആയതായി കണ്ടെത്തിയത്.
രോഗബാധിതരിൽ പലരും ശുചീകരണ തൊഴിലാളികളാണെന്ന് വൃത്തങ്ങൾ അറിയിച്ചു. എല്ലാവരോടും ക്വാറന്റൈനിൽ പോകുവാൻ ആവശ്യപ്പെട്ടു. സെൻട്രൽ ഡൽഹിയിലെ മിന്റോ റോഡിലുള്ള ബിജെപി ആസ്ഥാനം പിന്നീട് പൂർണമായും അണുവിമുക്തമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ കോർ കമ്മിറ്റി യോഗം പാർട്ടി ആസ്ഥാനത്ത് ചേർന്നിരുന്നു. യോഗത്തിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും.
അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവർക്കും തിങ്കളാഴ്ച പോസിറ്റീവ് സ്ഥിരീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.