അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

പഞ്ചാബ് മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവുമായ അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തീപാറുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് അമരീന്ദറിന് കൊവിഡ് പിടികൂടിയത്.

നേരിയ ലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തിയെന്നും പിന്നീട് പോസിറ്റീവ്വായിയെന്നും സ്വയം ക്വാറന്റൈനിലാണിപ്പോൾ എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു,” സിംഗ് തന്റെ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിങ്ങിന്റെ ഭാര്യയ്ക്കും പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ പ്രണീത് കൗറിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കോൺഗ്രസ് വിട്ടതിനുശേഷം അമരീന്ദർ സിംഗ് തന്റെ സ്വന്തം രാഷ്ട്രീയ പാർട്ടി – പഞ്ചാബ് ലോക് കോൺഗ്രസ് – ആരംഭിച്ചിരുന്നു. ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ തകിടം മറിക്കുന്നതിനായി ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നവേളയിലാണ് അമരീന്ദർ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും ഭരണം പിടിച്ചെടുക്കുന്നതിനിനായി തീപാറുന്ന പോരാട്ടം തന്നെയാവും അമരീന്ദർ സിങ്ങിന് പഞ്ചാബിൽ കാഴ്ചവെക്കേണ്ടി വരിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News