കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ പുതുക്കി ബഹ്‌റൈന്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റയിന്‍ നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ച് ബഹ്‌റൈന്‍. 2022 ജനുവരി 13 വ്യാഴം മുതല്‍ പ്രാബല്യത്തില്‍ വരുന്ന നടപടിക്രമങ്ങളനുസരിച്ച് ഇത് പ്രകാരം വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ ബി അവയര്‍ മൊബൈല്‍ അപ്‌ളിക്കേഷനില്‍ വാക്‌സിനേഷന്‍ ലോഗോയുടെ ഗ്രീന്‍ ഷീല്‍ഡ് ഉണ്ടെങ്കില്‍ ക്വാറന്റയിന്‍ ആവശ്യമില്ല.

എന്നാല്‍ ബി അവയര്‍ അപ്‌ളിക്കേഷനില്‍ യെല്ലോ, റെഡ് ഷീല്‍ഡുകളുള്ളവരും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരുമായ വ്യക്തികള്‍ ഏഴു ദിവസം ഹോം ക്വാറന്റയിനില്‍ കഴിയണം. ആപ്ലിക്കേഷനില്‍ പച്ച ഷീല്‍ഡുള്ളവര്‍ കോവിഡ് രോഗ ബാധിതരായാല്‍ ഏഴുദിവസം ഐസൊലേഷനില്‍ കഴിയണം.

ഏഴ് ദിവസ കാലാവധി കഴിഞ്ഞാല്‍ ആപ്പില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഇല്ലാതെ തന്നെ പുറത്തിറങ്ങാന്‍ സാധിക്കും. എന്നാല്‍ വാക്സിന്‍ ഇതു വരെ സ്വീകരിക്കാത്തവരോ, അല്ലെങ്കില്‍ ആപ്പില്‍ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഷീല്‍ഡ് ഉള്ളവരോ ആയ വ്യക്തികള്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ രോഗബാധയുണ്ടായ തീയതി മുതല്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയണം. 10 ദിവസത്തിനുശേഷം പി.സി. ആര്‍ ടെസ്റ്റ് നടത്താതെ തന്നെ അവര്‍ക്ക് ഐസൊലേഷനില്‍ നിന്ന് മോചിതരാകാം.

സമ്പര്‍ക്ക ബാധിതരായാല്‍ ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി. ആര്‍ ടെസ്റ്റ് ചെയ്യണം. ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ സമ്പര്‍ക്ക ബാധിതരായാല്‍ ക്വാറന്റയിന്‍ ആവശ്യമില്ല. എന്നാല്‍ യെല്ലോ , റെഡ് ഷീല്‍ഡ് ഉള്ളവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here