കിടിലന്‍ ചേമ്പിലയപ്പം കറുമുറെ കഴിയ്ക്കാം

ചേമ്പു പുഴുങ്ങിയതൊക്കെ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് പക്ഷെ ചേമ്പില നമ്മള്‍ വലിച്ചെറിയാറാണ് പതിവ് എന്നാല്‍ ഇനി അതുവേണ്ട. ചേമ്പില കൊണ്ടൊരു കിടിലന്‍ ഐറ്റം ഉണ്ടാക്കി നോക്കാം

ചേരുവകള്‍
പച്ചരി- അര കിലോ
ജീരകം – ഒരു സ്പൂണ്‍
തിരുമ്മിയ തേങ്ങ – ഒരു മുറി
ഉണക്ക മുളക് – മൂന്നെണ്ണം
കായപ്പൊടി – ഒരു നുള്ള്
വെളിച്ചെണ്ണ – ആവശ്യത്തിന്
ചേമ്പില (ഇളം പരുവം ) – ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

കുതിര്‍ത്ത പച്ചരി, തിരുമ്മിയ തേങ്ങ, ജീരകം, മുളക്, കറിവേപ്പില എന്നിവ ഉപ്പ് ചേര്‍ത്ത് കൊഴുക്കട്ട പരുവത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് കായപ്പൊടി ചേര്‍ക്കുക. ഇളം പരുവത്തിലുള്ള ചേമ്പില അടിയിലുള്ള നാര് കളഞ്ഞശേഷം ഇല മുഴുവന്‍ മാവ് തേക്കുക. വീണ്ടും മാവിനുമുകളില്‍ ഇലവെച്ച് വീണ്ടും മാവ് തേക്കുക. നാല് അടുക്ക് ആയാല്‍ നീളത്തില്‍ ചുരുട്ടിയെടുത്ത് അപ്പച്ചെമ്പില്‍ വേവിച്ച് എടുക്കുക. ചൂടാറിയാല്‍ ചെരിച്ച് വട്ടത്തില്‍ മുറിച്ച് എടുത്ത് ഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് മൊരിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News