എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയ്ക്ക് യൂത്ത് കോൺഗ്രസിന്റെ ആക്രമണം

തിരുവനന്തപുരം പൂവച്ചലിൽ എസ്എഫ്ഐയുടെ മുൻ ഏരിയ സെക്രട്ടറി ശ്രീവിശാഖിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ ശ്രീവിശാഖിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശ്രീവിശാഖ് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്ന സമയതാണ് ജംഗ്‌ഷനിൽ കാത്തു നിന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ മോൻറെ നേതൃത്വത്തിൽ വാഹനം തടഞ്ഞു ആക്രമിച്ചത്.
സംഭവത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതിഷേധിച്ചു . കോൺഗ്രസ്സ് ബോധപൂർവം ആക്രമണം വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും . തീക്കൊളി കൊണ്ട് തലചൊറിയുന്ന ഈ തീക്കളി അവസാനിപ്പിക്കുന്നതാണ് സുധാകര അനുയായികൾക്ക് നല്ലത്. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം എന്ന് ആനാവൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News