സൗദിയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് കൊവിഡ് ഭേദമായി

രണ്ടായിരത്തിലധികം പേര്‍ക്ക് ഇന്ന് സൗദിയില്‍ കൊവിഡ് ഭേദമായി.4600 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തോളമായി ഉയര്‍ന്നു.

2020 ഓഗസ്റ്റ് 23ന് ശേഷം ആദ്യമായാണ് രാജ്യത്തെ കൊവിഡ് മുക്തി രണ്ടായിരത്തിന് മുകളിലേക്കുയരുന്നത്. രോഗമുക്തിയില്‍ പ്രകടമായ വന്‍ വര്‍ധനവ് ജനങ്ങളില്‍ ആശ്വാസം വര്‍ധിപ്പിച്ചു. അതേ സമയം 4652 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പേരില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. ഇന്നത്തേതുള്‍പ്പെടെ 29,728 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ഇതില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇത് വരെ 45 ലക്ഷത്തോളം പേര്‍ സൗദിയില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News