ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ ഇരന്നു വാങ്ങിയ മരണമെന്ന കെ.സുധാകരന്റെ പ്രസ്താവനയെ പിന്തുണയ്ക്കാതെ ഉമ്മന്‍ചാണ്ടി.
അത് ഓരോരുത്തരുടെയും ഭാഷയല്ലേയെന്ന് ഉമ്മന്‍ചാണ്ടിയുടെ മറുപടി. കെ-റെയില്‍ കമ്മീഷനെന്ന സുധാകരന്റെ ആരോപണത്തെയും പിന്തുണക്കാതെ ഉമ്മന്‍ചാണ്ടി.തനിക്ക് ബോധ്യപ്പെടുന്നതേ, പൊതുജീവിതത്തില്‍ ഉന്നയിച്ചിട്ടുള്ളൂവെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
അതേസമയം ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ കെ സുധാകരൻ കൊലയാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഡി വൈ എഫ് ഐ.
കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖിൽ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു.
നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.