ബിജെപിക്ക് തിരിച്ചടിയായി ഒരു മന്ത്രി കൂടി സ്ഥാനം രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായി ഒരു മന്ത്രി കൂടി സ്ഥാനം രാജിവച്ചു. യോഗി സർക്കാരിലെ വനം വകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാൻ ആണ് രാജി വച്ചത്. അതേസമയം പാർട്ടി വിട്ട മൗര്യയ്ക്കെതിരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

കൂടുതൽ എംഎൽഎമാർ പാർട്ടി വിടുമെന്ന് കഴിഞ്ഞ ദിവസമാണ് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചത്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിയായിരുന്നു മൗര്യ സ്ഥാനം രാജിവച്ച് സമാജ് വാദി പാർട്ടിയിലാണ് ചേർന്നത്.

മൗലിക പിന്നാലെ നാല് എംഎൽഎമാരും ബിജെപി വിട്ടു. സ്വാമി പ്രസാദ് മൗര്യയെ പിന്തുണച്ചാണ് തങ്ങളും പാർട്ടി ഇടുന്നത് ഈ ജനപ്രതിനിധികളും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായി രണ്ടാമത്തെ മന്ത്രിയും ബിജെപി വിടുന്നത്.

യോഗി സർക്കാരിലെ വനം വകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാൻ ആണ് സ്ഥാനം രാജി വച്ചത്. ധാരാസിംഗ് ചൗഹാൻ സമാജ്‌വാദി പാർട്ടിയിൽ ചേരും എന്നാണ് സൂചന. എന്നാൽ പാർട്ടി വിട്ട മൗര്യയെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് ബിജെപിയുടെ നീക്കം.

വിദ്വേഷ പ്രസംഗം നടത്തിയെന്ന 2014ലെ കേസിൻ്റെ ഭാഗമായി ഇപ്പോഴാണ് ഉത്തർപ്രദേശ് പോലീസ് മൗര്യയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പാർട്ടി വിട്ടു പുറത്തു പോകുന്ന ബാക്കിയുള്ളവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ബിജെപി സർക്കാരിൻറെ ഈ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News