ശബരിമല സന്ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍

ശബരിമല സന്ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനം നടത്തിയത്. കൊച്ചിയില്‍ നിന്നും താരം ഹെലികോപ്ടര്‍ മാര്‍ഗ്ഗം ഇന്ന് രാവിലെ 9 മണിയോടെ ഇരുമുടിക്കെട്ടുമായി നിലയ്ക്കലില്‍ എത്തി. അവിടെ നിന്ന് പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയത്.

ദര്‍ശനത്തിന് ശേഷം തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. തുടര്‍ന്ന് മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് മലയിറങ്ങിയത്. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ ശബരിമല ദര്‍ശനം നടത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭന്‍സാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങളുടേയും റിലീസ് നിലവില്‍ മാറ്റിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന റണ്‍വേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗണ്‍ തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News