ധീരവും നൂതനവുമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാൻ യുഡിഎഫിനില്ല

കേരളത്തിന്റെ ഭാവിയെക്കുറിച്ച് ധീരവും നൂതനവുമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാൻ യുഡിഎഫിന് ഇല്ലെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ടി എം തോമസ് ഐസക്. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും മുന്നോട്ടുപോയാൽ മതിയെന്നാണു ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

ഫീസിബിലിറ്റി പഠനത്തിന്റെയും ഡിപിആറിന്റെയും അടിസ്ഥാനത്തിലാണ് പുതിയ റെയിൽപ്പാത കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിച്ചത്.

ഇനിയും പരിസ്ഥിതി ആഘാതമടക്കം പല കാര്യങ്ങളും കൂടുതൽ പഠിക്കണമെങ്കിൽ അതു ചെയ്യും. അങ്ങനേ പദ്ധതി നടപ്പാക്കൂ. അതിനിടയിൽ പ്രളയവിഭ്രാന്തിയെല്ലാം സൃഷ്ടിച്ച് പദ്ധതിയെ തകർക്കാൻ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവും കെ-റെയിലും തമ്മിൽ എന്താണു ബന്ധം? എന്തെങ്കിലും ഉണ്ടെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഏറ്റവും അനുയോജ്യം റെയിൽ പൊതു ഗതാഗതം ആണെന്നതാണ്. വർഷം 2.8 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കെ-റെയിൽ സഹായിക്കും.

ഒരുപക്ഷെ വി ഡി സതീശൻ ഉദ്ദേശിക്കുന്നത് കേരളത്തിന്റെ തെക്ക്-വടക്ക് ഇത്തരമൊരു പാത വരുന്നത് വെള്ളക്കെട്ട് സൃഷ്ടിക്കുകയും പ്രളയത്തെ രൂക്ഷമാക്കുകയും ചെയ്യുമെന്നായിരിക്കും. ഇതിനു കൃത്യമായി പ്രതിവിധിയുണ്ട്. വെള്ളമൊഴുക്ക് തടസ്സപ്പെടാത്ത രീതിയിൽവേണം പാത പണിയാൻ.

പുഴകളും നീർച്ചാലുകളുമെല്ലാം ഇന്നത്തേക്കാൾ സുഗമമായി ഒഴുകാൻപറ്റുന്ന രീതിയിൽ തൂണുകളും കൾവർട്ടുകളും നിർമ്മിക്കാം. തിരൂർ മുതൽ നിലവിലുള്ള റെയിൽ അലൈൻമെന്റിനു സമാന്തരമായിട്ടാണല്ലോ പുതിയ പാത. നിലവിലുള്ള റെയിൽവേ പാതയുടെ ഫലമായി എവിടെയെങ്കിലും വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടെങ്കിൽ അവ കണക്കിലെടുക്കുകതന്നെ വേണം.

ഇത്തരം പരിഗണന ഡിസൈനിൽ ഉറപ്പുവരുത്തിയിട്ടുണ്ടോയെന്നാണു സംശയമെങ്കിൽ അതു തീർക്കാനാണ് അലൈൻമെന്റ് ഫീൽഡിൽ കുറ്റികളിട്ടു വേർതിരിക്കുന്നത്. പക്ഷെ അതു ചെയ്യാൻ സമ്മതിക്കില്ലായെന്നാണ് കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം. കുറ്റി പിഴുതുകളയൽ ഒരു സമരമുറയായി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. അലൈൻമെന്റിൽ കൃത്യത വരുത്താതെ വിശദമായ പരിസ്ഥിതി ആഘാതപഠനം എങ്ങനെയാണു നടത്തുക?

അപ്പോൾ നിർമ്മാണം പോയിട്ടു പഠനംപോലും നടത്താൻ സമ്മതിക്കില്ലായെന്നാണോ യുഡിഎഫിന്റെ നയം? ഒരു കാര്യം ഓർക്കുക സെമി സ്പീഡ് അല്ല, ഹൈ സ്പീഡ് ട്രെയിനിന്റെ വക്താക്കളായിരുന്നു നിങ്ങൾ ഒരു കാലത്ത്. അതിനുശേഷം എട്ടുവരി എക്സ്പ്രസ്സ് പാത തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയവരാണു നിങ്ങൾ. നിങ്ങളുടെ ഉണ്ടയില്ലാ വെടി പോലെയല്ല, എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം.

ഫീസിബിലിറ്റി പഠനത്തിന്റെയും ഡിപിആറിന്റെയും അടിസ്ഥാനത്തിലാണ് പുതിയ റെയിൽപ്പാത കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിച്ചത്. ഇനിയും പരിസ്ഥിതി ആഘാതമടക്കം പല കാര്യങ്ങളും കൂടുതൽ പഠിക്കണമെങ്കിൽ അതു ചെയ്യും. അങ്ങനേ പദ്ധതി നടപ്പാക്കൂ. അതിനിടയിൽ പ്രളയവിഭ്രാന്തിയെല്ലാം സൃഷ്ടിച്ച് പദ്ധതിയെ തകർക്കാൻ ഇറങ്ങരുത്. ഇപ്പോൾ യുഡിഎഫിന് അതിവേഗത പാതയുമില്ല, എക്സ്പ്രസ്സ് ഹൈവേയുമില്ല.

പിന്നെയുള്ളത് അവർ ഉപേക്ഷിച്ച ദേശീയപാത വികസനമാണ്. അതിനുള്ള വിഘ്നം ഏതായാലും ഞങ്ങൾ തീർത്തിട്ടുണ്ട്. പിന്നെയുള്ള മാർഗ്ഗം നിലവിലുള്ള റെയിലിന്റെ നവീകരണമാണ്. നിങ്ങൾ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിച്ചിരുന്ന കാലത്ത് ചെയ്യാൻ പറ്റാതിരുന്ന കാര്യങ്ങൾ ഇന്നു ബിജെപി സർക്കാർ ചെയ്യുന്നുമെന്നു കരുതുന്നുണ്ടോ?

കേരളത്തിന്റെ ഭാവിയെക്കുറിച്ച് ധീരവും നൂതനവുമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാൻ യുഡിഎഫിന് ഇല്ല. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും മുന്നോട്ടുപോയാൽ മതിയെന്നാണു ചിന്ത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News