ധീരജിന്റെ കൊലപാതകം; കോണ്‍ഗ്രസ് സെമി കേഡര്‍ ആകുന്നത് കൊലപാതകം നടത്തിയാണോ എന്ന് കോടിയേരി

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിതയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ധീരജിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പുറത്ത് നിന്നുള്ളവര്‍ വന്നാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം ഗവണ്മെന്റ് ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി നിഖില്‍ പൈലിക്ക് ഒളിസങ്കേതം എറണാകുളത്ത് ഒരുക്കാന്‍ ശ്രമിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി പറഞ്ഞു. ഇത്തരം പരാമര്‍ശം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ്.

ഇത്തരം നിലപാടില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നും കോണ്‍ഗ്രസ് സെമി കേഡര്‍ ആകുന്നത് കൊലപാതകം നടത്തിയാണോ എന്നും അദ്ദേഹം ചോദിച്ചു.

അവർക്കുണ്ടായത് പരിഹാര്യമായ നഷ്ടമല്ല. ആ വേദനയുമായാണ് കുടുംബം ഇപ്പോൾ ജീവിക്കുന്നത്. ധീരജിൻ്റെ കൊലപാതകം കുടുംബത്തെ മാത്രമല്ല, നാടിനെയാകെ നടുക്കിയ സംഭവമാണ്. അതിൽ നിന്ന് ഇപ്പോഴും ആരും മോചനം നേടിയിട്ടില്ല. ഇത് ആസൂത്രിതമായി നടന്ന കൊലപാതകമാണ്. അവിടെ സംഘർഷം ഉണ്ടായിരുന്നില്ല. പുറത്തുനിന്നെത്തിയ ആളുകളാണ് കൊല നടത്തിയത്. നാട്ടിൽ ഇത്തരം കൊലയാളി സംഘങ്ങൾ ഉണ്ടായാൽ കലാലയങ്ങളുടെ പ്രവർത്തനം നടക്കില്ല. ഗൂഢാലോചന പരിശോധിക്കണം. ഒളിവ് സങ്കേതം എറണാകുളത്ത് നൽകാമെന്നറിയിച്ചതിനാലാവാം പ്രതി ബസിൽ എറണാകുളത്തേക്ക് വന്നത്. അതാരെന്ന് അന്വേഷിക്കണം. കൊലപാതകം നടത്തിയിട്ട് അവർ വീണ്ടും കൊല ചെയ്യുകയാണ്. സുധാകരൻ്റെ പരാമർശമൊക്കെ പ്രകോപനകരമാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമാണ് അത്. അതിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിൻവാങ്ങണം. ഒരാൾ കൊല ചെയ്യപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിൻ്റെ സംസ്കാരമാണോ? സിപിഐഎം അങ്ങനെയല്ല. ഈ പ്രകോപനത്തിൽ സിപിഐഎം പ്രവർത്തകർ കുടുങ്ങരുത്. കോൺഗ്രസ് ഓഫീസുകളോ കൊടിയോ തകർക്കരുത്. അവരെ ഒറ്റപ്പെടുത്തണം. – കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News