ഓപ്പറേഷൻ ബ്രഷ്ട് നിർമൂലൻ-2; വിജിലൻസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ ബ്രഷ്ട് നിർമൂലൻ-2 ”(OPERATION BRUSHT NIRMOOLAN-2): അതിർത്തികളിലെ മോട്ടോർ വാഹന ചെക്ക് പോസ്റ്റിലെ അഴിമതികൾ കണ്ടെത്താനായി സംസ്ഥാന വിജിലൻസിന്റെ മിന്നൽ പരിശോധന.

സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഒത്താശയോടെ അഴിമതികളും ക്രമക്കേടുകളും നടന്നു വരുന്നതായും അമിതഭാരം പോലുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കു നേരേ ഉദ്ദ്യോഗസ്ഥർ പുലർത്തുന്ന ജാഗ്രതക്കുറവും നിസ്സംഗ മനോഭാവവും പുലർത്തുന്നതായും ഇത്തരം നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പിലേയും ചെക്ക് പോസ്റ്റിലേയും ഉദ്ദ്യോഗസ്ഥർ കണ്ടെത്താത്തതിനാൽ പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തേണ്ട വൻ തുക ലഭിക്കാതെ വരുന്നതായും ചരക്ക് വാഹനങ്ങളിൽ നിന്നും അന്യസംസ്ഥാനത്ത് നിന്നും ശബരിമല ദർശനത്തിനെത്തുന്ന അന്യസംസ്ഥാന വാഹനങ്ങളിൽ നിന്നും ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിലെ ഉദ്ദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്സംസ്ഥാനത്ത് തെരെഞ്ഞെടുത്ത അതിർത്തി മോട്ടോർ വാഹനചെക്ക് പോസ്റ്റുകളിൽ ഇന്ന് (12.01.2022) രാവിലെ 6 മണിമുതൽ“ഓപ്പറേഷൻ ബ്രഷ്ട് നിർമൂലൻ-2 ”(“OPERATION BRUSHT NIRMOOLAN-2”)എന്ന പേരിൽ മിന്നൽ പരിശോധന നടത്തി.

തിരുവനന്തപുരം ജില്ലയിലെ അമരവിള മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ചെക്കുപോസ്റ്റിലൂടെ കടന്നുവന്ന അന്യ സംസ്ഥാന വാഹനങ്ങൾ അമിതഭാരം കയറ്റി വന്നതായി കണ്ടെത്തുകയും തുടർ നടപടിയ്ക്കായി എൻഫോഴ്സ്മെന്റെ് സ്ക്വാഡിന് കൈമാറിയിട്ടുള്ളതുമാണ്.

കൂടാതെ ചെക്കുപോസ്റ്റിലെ Weighing Bridge പ്രവർത്തനക്ഷമമല്ലായെന്നും കണ്ടെത്തി. കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫീസ് അറ്റൻഡർ സീൽ പതിച്ച് കൊടുക്കുന്ന മേശപ്പറത്ത് നിന്നും ഡ്രൈവർമാർ ഇട്ടിട്ടു പോയ 6,200/- രൂപയും ചെക്ക് പോസ്റ്റ് കെട്ടിടത്തിനുള്ളിൽ നിന്നും വിവിധ ഇനം മിഠായികളുടെയും പഴം, പച്ചക്കറികൾ, തുടങ്ങിയവയുടെ നിരവധി പാക്കറ്റുകളും കിറ്റുകളും വിജിലൻസ് കണ്ടെടുത്തു.

മതിയായ പരിശോധന കൂടാതെ അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റ് കടത്തി വിടുന്നനതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതും ഇത്തരത്തിലുള്ള ഒരു വാഹനത്തിൽ പരിശോധന നടത്തി 25000/- രൂപ പിഴ അടപ്പിച്ചിട്ടുള്ളതുമാകുന്നു.

പാലക്കാട് വാളയാർ ഇൻ ചെക്ക് പോസ്റ്റ് വഴി അമിത ഭാരം കയറ്റി വന്ന മൂന്ന് വാഹനങ്ങൾ ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്ത് പാലക്കാട് ആർ.ടി ഒ എൻഫോഴ്സ്മെന്റ് വിംഗിനെ ഏല്പിച്ച് 1,51,700/- രൂപ പിഴയും ഒരു വാഹനം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്ദ്യോഗസ്ഥരെ ഏല്പിച്ച് 2,50,000/- രൂപ പിഴ അടപ്പിച്ചിട്ടുള്ളതും നടപ്പുനി ചെക്ക് പോസ്റ്റ് വഴി കടന്നു വന്ന അമിത ഭാരം കയറ്റിയ ഒമ്പത് വാഹനങ്ങൾ വിജിലൻസ് പിടിച്ചെടുത്ത് പാലക്കാട് ആർ.ടി ഒ എൻഫോഴ്സ്മെന്റ് വിംഗിനെ ഏല്പിച്ച് 3,67,500/- രൂപ പിഴ അടപ്പിച്ചിട്ടുള്ളതുമാകുന്നു.

കാസർകോഡ് തലപ്പാടി ആർ.ടി ഒ ചെക്ക് പോസ്റ്റിൽ ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 18280/- രൂപ വിജിലൻസ് പിടിച്ചെടുത്തു. ഈ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഉദ്ദ്യോഗസ്ഥർക്ക് വാഹന ഡ്രൈവർമാർ പഴങ്ങളും കരിക്കും നൽകുന്നതായും ഇവിടുത്തെWeighing Bridge പ്രവർത്തനക്ഷമമല്ലായെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓരോചെക്കുപോസ്റ്റുകളിലും കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളിൽ വിശദമായി അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. സുദേഷ് കുമാർ.ഐ.പി.എസ് അറിയിച്ചു.

വിജിലൻസ് ഡയറക്ടർ ശ്രീ.സുദേഷ് കുമാർ.ഐ.പി.എസ്-ന്റെ ഉത്തരവിൻ പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ശ്രീ. എച്ച്. വെങ്കിടേഷ്.ഐ.പി.എസിന്റെ മേൽനോട്ടത്തിൽ, വിജിലൻസ് ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ശ്രീ. കെ.ഇ.ബൈജു, വിജിലൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. ജയശങ്കർ, മധ്യമേഖല പോലീസ് സൂപ്രണ്ട് ശ്രീ. ഹിമേന്ദ്രനാഥ്. ഐ.പി.എസ്, വടക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. സജീവൻ എന്നിവർ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News