ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിൽ ഇവരൊക്കെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മയ്ക്ക് പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും. ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏകദിന പരമ്പരയിലും കളിക്കും. ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിന്‍റെ സഹനായകന്‍. 19 അംഗ ടീമില്‍ ജയന്ത് യാദവും നവ്ദീപ് സൈനിയും ഇടം നേടി.

യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദും ടീമിലുണ്ട് ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. . ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ടീമിലില്ല. ഈ മാസം 19 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരി 21 ന് രണ്ടാം ഏകദിനവും 23 ന് മൂന്നാം ഏകദിനവും നടക്കും.

ടീം ഇന്ത്യ: കെ.എല്‍.രാഹുല്‍ (നായകന്‍), ജസ്പ്രീത് ബുംറ (സഹനായകന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ്സ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ജയന്ത് യാദവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News