സിനിമ ആഗ്രഹിച്ചിരുന്ന മനസ് എപ്പോഴും ഉണ്ടാകണം; മമ്മൂക്കയുടെ ഉപദേശത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടെയിലെ ആരാധകരുടെ ഇഷ്ട്ടപ്പെട്ട  താരങ്ങളിലൊരാളാണ് ഉണ്ണിമുകുന്ദന്‍ ഇപ്പോള്‍ മമ്മൂട്ടി തനിക്ക് നല്‍കിയ ഒരുപദേശത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമ ആഗ്രഹിച്ചിരുന്ന സമയത്തുള്ള മനസ്സ് എപ്പോഴും ഉണ്ടാകണമെന്ന് മമ്മൂട്ടി പറഞ്ഞു എന്നാണ് ഉണ്ണി പറഞ്ഞത്.”മമ്മൂക്ക എന്നോട് പറഞ്ഞത് നീ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കണമെന്നാണ്. സിനിമ ആഗ്രഹിച്ചിരിക്കുന്ന സമയത്തുള്ള ഒരു മനസുണ്ടല്ലോ, ആ മനസ് എത്ര സിനിമ ചെയ്താലും ഉണ്ടാവണമെന്ന് പറഞ്ഞിട്ടുണ്ട്.

മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News