വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച് സൈനികനായ മകൻ

ഹരിപ്പാട് മുട്ടത്ത് സൈനികനായ മകൻ വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ചു. മുട്ടം സ്വദേശിയും സൈനികനുമായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദാമ്മയെ ക്രൂരമായി മർദ്ദിച്ചത്.

വീട്ടിൽ മദ്യപിച്ചെത്തിയ സുബോദ് അസഭ്യവർഷം നടത്തി വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പലതവണ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മർദ്ദനം തുടരുകയായിരുന്നു.

വീട്ടിൽ തന്നെയുള്ള മറ്റൊരു മകൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇതിനെതുടർന്ന് കരിയിലക്കുളങ്ങര പോലീസ് സുബോധിനെ കസ്റ്റഡിയിൽ എടുത്തു. മാതാവിൻറെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒൻപതാം തീയതിയാണ് സുബോധ് നാട്ടിൽ ലീവിന് എത്തിയത്.

മകൻ മുൻപും തന്നെ മർദ്ദിച്ചതായി ശാരദാമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാതാവിനെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News