വഴിത്തര്‍ക്കം; യുവാവിനെ തീകൊളുത്തിക്കൊന്നു

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് കിഴക്കേ ചാത്തല്ലൂരില്‍ ഷാജി (42) മരിച്ചത്.

ഇന്ന് വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

ദീര്‍ഘനാളായി ഇവിടെ വഴിത്തര്‍ക്കം നിലനിന്നിരുന്നു. ഹോട്ടല്‍ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. വഴിത്തര്‍ക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയല്‍വാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here