കൊവിഡ്: കുവൈത്തില്‍ പ്രവേശിക്കാനുള്ള പുതിയ നിബന്ധന ഇങ്ങനെ

കുവൈത്തിനു പുറത്ത്‌ കൊവിഡ്‌ ബാധിതരായവർക്ക്‌ നിശ്ചിത  ക്വാറന്റൈൻ കാലാവധിക്ക്‌ ശേഷം നിബന്ധനകൾക്ക്‌ വിധേയമായി കുവൈത്തിലേക്ക്‌ പ്രവേശിക്കാം.

സിവിൽ വ്യോമായന അധികൃതരാണ് ഇത്‌ സംബന്ധിച്ച്‌ സർക്കുലർ പുറപ്പെടുവിച്ചത്‌. യാത്രക്കാരൻ വാക്സിനേഷൻ പൂർത്തിയാക്കിയ ആളാണെങ്കിൽ രാജ്യത്ത്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ 7 മുതൽ 28 ദിവസം വരെയുള്ള കാലാവധിക്ക്‌ ഇടയിൽ നടത്തിയ പോസിറ്റീവ്‌ പി. സി. ആർ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

അതേസമയം വാക്സിനേഷൻ പൂർത്തിയാക്കാത്ത യാത്രക്കാരനാണു എത്തുന്നതെങ്കിൽ രാജ്യത്ത്‌ പ്രവേശിക്കുന്ന തിയ്യതിക്ക്‌ മുമ്പ്‌ 10 നും  28 ദിവസത്തിനും ഇടയിൽ നടത്തിയ പോസിറ്റീവ്‌ പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം എന്നാണു നിബന്ധന. കുവൈറ്റ് മന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ  തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News