ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.
കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തിലാണ് തങ്ങളെ യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്രമിച്ചതെന്ന് പരുക്കേറ്റ വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു.
കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ് അലക്സ് റാഫേൽ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേർ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.
നിലവിൽ പീരുമേട് സബ് ജയിലിൽ റിമാൻ്റിൽ കഴിയുന്ന മുഖ്യ പ്രതികളായ നിഖിൽ പൈലിയെയും ജെറിൻ ജോജോയയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഭിഭാഷകരാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.