സിപിഐ എം കോഴിക്കോട്ജില്ലാ സമ്മേളനത്തിന്റെ  ആവേശം  പകർന്ന്‌ വെർച്വൽ റാലി

സിപിഐ എം കോഴിക്കോട്ജില്ലാ സമ്മേളനത്തിന്റെ  ആവേശം  പകർന്ന്‌ വെർച്വൽ റാലി. സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ്‌ പൊതുസമ്മേളനത്തിന്റെ ഭാഗമാകാൻ  ഓരോ കേന്ദ്രങ്ങളിലെയും വെർച്വൽ റാലിയിൽ അണിചേർന്നത്‌. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് സമാപനസമ്മേളനത്തിൽ ബഹുജന പങ്കാളിത്തം ഒഴിവാക്കി ഓൺലൈൻ ആയി സമ്മേളന നടപടികൾ വീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത്.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം നടന്നത്. പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപുറത്തേക്ക് ഒഴുകി എത്തുന്ന ജനങ്ങൾ ഇത്തവണ സ്വന്തം നാടുകളിലിരുന്ന് ഓൺലൈൻ ആയി സമ്മേളന നടപടികൾ കണ്ടു.

ഗ്രാമങ്ങളിലും നഗരങ്ങളിലും ലോക്കലിൽ അഞ്ചും ആറും കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം ഇടങ്ങളിലാണ് ‌ പൊതുസമ്മേളനം ഓൺലൈനായി കാണാനുള്ള സൗകര്യമൊരുക്കിയത്‌. സ്‌ക്രീനിന്‌ മുന്നിൽ  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഇരിക്കാനുള്ള  ക്രമീകരണം ‌  എല്ലായിടത്തും ഏർപ്പെടുത്തിയിരുന്നു‌. ഏതാണ്ട്‌‌ രണ്ടര ലക്ഷം ആളുകൾ വെർച്വൽ റാലിയിലൂടെ ജനനായകൻ പിണറായിവിജയൻ്റെയും മറ്റ് നേതാക്കളുടെയും പ്രസംഗം തൽസമയം കണ്ടു.   വീടുകളിലിരുന്നും  കുടുംബസമേതം  സമ്മേളനത്തിന്റെ ഭാഗമായവർ നിരവധിയാണ്‌.

കോവിഡ്‌ സാഹചര്യമായതിനാൽ കടപ്പുറത്ത്‌ കേന്ദ്രീകരിച്ച റാലിയും പ്രകടനവും ഉണ്ടായിരുന്നില്ല. വലിയ ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതിനാൽ ബഹുജനങ്ങളോ പാർടി പ്രവർത്തകരോ അനുഭാവികളോ കടപ്പുറത്തേക്ക്‌ വരേണ്ടതില്ലെന്ന്‌ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു.ഇതിനെ തുടർന്നാണ് വെർച്വൽ റാലിയിലൂടെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ നേതൃത്വം പുതിയ മാതൃക തീർത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News