സി പി ഐ (എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും

സി പി ഐ (എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9 ന് മാമ്മൻ മാപ്പിള ഹാളിലെ വി ആർ ഭാസ്‌കരൻ നഗറിൽ   പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

എ വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എം സി ജോസഫൈൻ, എളമരം കരീം, എം എം മണി, കെ ജെ തോമസ്‌, പി രാജീവ്‌, വി എൻ വാസവൻ എന്നിവർ പങ്കെടുക്കും.

3 ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കും. 15ന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരുനക്കര മൈതാനത്തെ  അയ്‌മനം ബാബു നഗറിൽ നടക്കുന്ന സമാപനപൊതുസമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

ഒട്ടേറെ  അനുബന്ധ പരിപാടികളും  ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .  ഇന്ന് വൈകിട്ട് നടക്കുന്ന   ധനവിചാര സദസ്‌ ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും.  സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ തിരുനക്കര മൈതാനിയിൽ കെ സുരേഷ് കുറുപ്പ് പതാക ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel