സമാജ്‌വാദി പാർട്ടിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുമ്പോൾ ബിജെപി പ്രതിസന്ധിയില്‍

ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുമ്പോൾ ബിജെപി പ്രതിസന്ധിയിലാക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സുരക്ഷിതമബലമായ അയോധ്യയിൽ നിന്നും മത്സരിപ്പിക്കാനാണ് ബി ജെ പി യുടെ തീരുമാനം അതേസമയം പ്രാദേശിക പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ അഖിലേഷ് യാദവിന്റെ ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്.

ഈ മാസം പതിനാലിന് സമാജ്‌വാദി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ആദ്യം ബിജെപി വിട്ട മന്ത്രി കൂടിയായിരുന്ന സ്വാമി പ്രസാദ് മൗര്യ പ്രഖ്യാപിച്ചത്. വിമതരെ കേസിൽ പെടുത്തി തകർക്കാനുള്ള ബിജെപിയുടെ ഭീഷണി പോലും പാർട്ടി വിട്ട നേതാക്കൾ തള്ളിക്കളഞ്ഞു. ഇതിൻ്റെ തെളിവാണ് യുപി വനം മന്ത്രിയും എംഎൽഎമാരും മൗര്യയ്ക്കു പിന്നാലെ ബിജെപി വിട്ടത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ അഖിലേഷ് യാദവ് സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സഖ്യ കക്ഷി നേതാക്കൾ നൽകുന്ന പൂർണ പിന്തുണ തന്നെ ആണ് യുപിയിൽ അഖിലേഷ് യാദവിൻ്റെ ബലം. സമാജ്‌വാദി പാർട്ടിയുടെ ഉയർച്ച ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മധുരയ്ക്ക് പകരം സുരക്ഷിത മണ്ഡലമായ അയോധ്യയില് നിന്ന് യോഗി ആദിത്യ നാഥിനെ മത്സരിപ്പിക്കാൻ ആണ് ബിജെപിയുടെ തീരുമാനം.

അതേസമയം 50 മുതൽ 100 വരെ സീറ്റുകളിൽ മത്സരിക്കും എന്ന് ശിവസേനയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി നേരിട്ട് ഇറങ്ങിയിട്ടും ഉത്തർ പ്രദേശിൽ കോൺഗ്രസ് പ്രചരണ രംഗത്ത് പിന്നിലാണ്.

രാജിവെച്ച കോൺഗ്രസ് എംഎൽഎ മസൂദ് അക്തർ സമാജ്‌വാദി പാർട്ടി അംഗത്വം സ്വീകരിക്കും. അഖിലേഷ് യാദവുമായി സഹകരിക്കണം എന്ന ആവശ്യം കോൺഗ്രസ് തള്ളിയതോടെ ആണ് മസൂദ് പാർട്ടി വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News