രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം കൊവിഡ് അവലോകന യോഗത്തിൽ വ്യക്തമാക്കി.

അതെ സമയം കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ അറിയിച്ചു. ഇന്ത്യയിൽ

19 സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. അതെ സമയം കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളും ഓക്സിജൻ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ സംസ്ഥാനങ്ങൾക്ക് കത്തെഴുതി.

ദില്ലിയിൽ 27561 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.. മുംബൈയിൽ 16,420 കേസുകളും ബാംഗ്ലൂരിൽ 15,617 കേസുകളും ഇന്നലെ റിപ്പോർട്ട്‌ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News