തെരഞ്ഞെടുപ്പ് അടുത്തത്തോടെ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വടം വലികൾ ശക്തമാകുകയാണ്. നേതാക്കന്മാരുടെ കൂറ് മാറ്റം രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തലവേദനയായി മാറുകയാണ്. ബിജെപിക്കും കോൺഗ്രസിനും പിന്നാലെ ഗോവയിൽ ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസ്സും മത്സരത്തിനിറങ്ങുമ്പോൾ ഉത്തരാഖണ്ഡിലും മണിപ്പൂരും കോൺഗ്രസും ബിജെപിയും പരസ്പരം ഏറ്റ്മുട്ടും.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഗോവയിൽ രാഷ്ട്രീയ വടം വലികൾ ശക്തമാകുകയാണ്. ഭരണപക്ഷമായ ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് ശക്തമാകുമ്പോൾ വിശാല ഐക്യത്തിനുള്ള ചർച്ചയിലാണ് പ്രതിപക്ഷമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഗോവയിലെ 40 മണ്ഡലങ്ങളിൽ 26 സീറ്റ്കളുള്ള ബി.ജെ.പി.ക്ക് ഭരണം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.. ഗോവയിൽ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ബി.ജെ.പി. എം.എൽ.എ.മാരായിരുന്ന അലീന സൽദാന കോർട്ടാലിമിലും മഹാദേവ് നായിക്ക് ഷിറോഡയിലും ജനവിധി തേടുന്നുണ്ട്. കോൺഗ്രസിന്റെ വനിതാവിഭാഗം നേതാവായിരുന്ന പ്രതിമ കുട്ടിനോ ആംആദ്മിയുടെ നവേലി മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.
കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയായ ലൂസിനോ ഫെലേറോ ആണ് തൃണമൂലിനെ നയിക്കുന്നത്. എൻ.സി.പി. മുൻ എം.എൽ.എ. ആയ ചർച്ചിൽ അലിമാവോയും തൃണമൂലിലേക്ക് ചേക്കേറിയിരുന്നു.
കോൺഗ്രസ് നേതാവായ രവിനായിക് ബി.ജെ.പി.യിലേക്കാണു കൂറുമാറിയത്. കൂടുതൽതവണ മുഖ്യമന്ത്രിയായ കോൺഗ്രസിലെ പ്രതാപ് സിങ് റാണെ ഇത്തവണ മത്സരിക്കുന്നില്ല എന്നാണ് സൂചന. മുതിർന്ന ബി.ജെ.പി. നേതാവും മുഖ്യമന്ത്രിയുമായിരുന്ന പരേതനായ മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കാൻ രംഗത്തെത്തിയത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് സൂചനകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തുന്ന ഗോവയിൽ കോൺഗ്രസിന് വേണ്ടി രാഹുൽ – പ്രിയങ്ക സഖ്യം പ്രചാരണങ്ങൾക്കെത്തും. മമതാ ബാനർജിയും അരവിന്ദ് കെജ്രിവാളും പിന്നെ പ്രാദേശിക പാർട്ടികളും പ്രചാരണത്തിനെത്തുന്നതോടെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂട് പിടിക്കും.
ഉത്തരാഖണ്ടിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് നേതാക്കളുടെ കൂട് മാറ്റം തലവേദനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെത്തിയവർ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപനത്തോടെ മറുകണ്ടം ചാടുമോയെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.
2017ൽ ഏറ്റവും വലിയ കക്ഷിയായിട്ടും കോൺഗ്രസിന് ഭരണം കിട്ടാത്ത സംസ്ഥാനമാണ് മണിപ്പൂർ. കോൺഗ്രസ് 28 ഉം ബി.ജെ.പി 21 ഉം സീറ്റുകൾ നേടിയപ്പോൾ എൻ.പി.പി, എൻ.പി.എഫ്, തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും എൽ.ജെ.പിയുടെയും പിന്തുണയോടെ ബി.ജെ.പി ഭരണത്തിലെത്തുകയായിരുന്നു. കോൺഗ്രസ്സ് നേതാക്കളുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ ഉൾപ്പടെ കോൺഗ്രസ്സ് നേതൃത്വത്തിന് തലവേദനയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.