ശബരിമലയിൽ മകരവിളക്ക് നാളെ; പമ്പ വിളക്കും സദ്യയും ഇന്ന്

ശബരിമലയിൽ മകരവിളക്ക് നാളെ . ഒരുക്കങ്ങളെല്ലാo തന്നെ  പൂർത്തിയായി. പമ്പ വിളക്കും പമ്പാ സദ്യയും ഇന്ന് നടക്കും. എങ്ങും ശരണ വിളികൾ മാത്രം.   കോവിഡ്  നിയന്ത്രണമുള്ളതിനാൽ ഭക്തർ ജ്യോതി ദർശനത്തിനായി വിശ്രമിച്ച് കാത്തിരിക്കുന്ന  പർണ്ണശാലകൾ ഇത്തവണ  സന്നിധാനത്തും പരിസര പ്രദേശങ്ങളിലെങ്ങുo തന്നെ ഉയർന്നിട്ടില്ല.

ജ്യോതി  ദർശനത്തിനും സർവ്വാഭരണ വിദൂഷിതനായ അയ്യപ്പന് കണ്ടു തൊഴുന്നതിനുമായി ഒന്നേകാൽ ലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ദരശനത്തിന്  ഇന്നും നാളെ രാവിലെയുമായി  സന്നിധാനത്ത് എത്തുന്നവർ  മകരജ്യോതി കാണാൻ തമ്പടിക്കുകയാണെങ്കിൽ നിർബന്ധിച്ചു ആരെയും മലയിറക്കുകയില്ല.

ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ  ശുദ്ധി ക്രിയകൾ ഇന്നലെ വൈകിട്ടോടെ ആരംഭിച്ചു. നാളെ ഉച്ച പൂജകൾക്കു ശേഷം 2.29 ന് തന്ത്രി കണ് oരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ  മകരസംക്രമ പൂജ നടക്കും. ഈ സമയം ശരണം വിളികളാൽ സന്നിധാനം ഭക്തി സാന്ദ്രമാകും

വൈകിട്ട് 5 മണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണത്തെ  ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കും.

സുരക്ഷാ ക്രമീകരണങ്ങൾക്കായി കൂടുതൽ  പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഹെലികോപ്ടർ നിരീക്ഷണ അടക്കം പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News