പെരുമ്പാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ . പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്
വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം പെരുമ്പാവൂരിലാണ് യുവാവിനെ വെട്ടിക്കൊന്നത്. കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ സാജുവാണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയായിരുന്നു സംഭവം.
വീട്ടിൽ നിന്ന് വിളിച്ചിറക്കി അൻസിലിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here