എസ്എസ്എല്ലില്‍  ഇന്ന് ചെന്നൈയിൻ എഫ്.സി- ഹൈദരാബാദ് എഫ്.സി പോരാട്ടം

എസ്എസ്എല്ലില്‍  ഇന്ന് ചെന്നൈയിൻ എഫ്.സി- ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. 10 മത്സരങ്ങളിൽ നിന്നും 16 പോയിന്റാണ് ഹൈദരാബാദിന്റെ നൈസാമുകൾക്കുള്ളത്.

ഇത്രയും മത്സരങ്ങളിൽ നിന്നും 14 പോയിൻറുള്ള ചെന്നൈയുടെ മറീന മച്ചാൻസാണ് നൈസാമുകളുടെ എതിരാളി. സീസണിൽ നാല് വിജയങ്ങൾ വീതം നേടിയ ഹൈദരാബാദിനും ചെന്നൈയ്ക്കും ഇന്ന് വിജയം മാത്രമാണ് ലക്ഷ്യം.

അവസാന മത്സരത്തിൽ ഗോവയോട് തോറ്റ ചെന്നൈയിനും ബ്ലാസ്റ്റേഴ്സിനോട് തോറ്റ ഹൈദരാബാദിനും വിജയവഴിയിൽ തിരിച്ചെത്തണം. സീസണിൽ 9 ഗോളുകളുമായി തകർപ്പൻ ഫോമിലുള്ള ബർത്തലോമിയോ ഒഗ്ബെച്ചെ യുടെ പൊൻ ബൂട്ടിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷയത്രയും.

അനികേത് ജാദവും നിഖിൽ പൂജാരിയുമടങ്ങുന്ന മുന്നേറ്റ നിരയും ഫോമിലാണ്. മനോളോ മാർക്കേസിന്റെ സ്പാനിഷ് തന്ത്രങ്ങളും ടീമിന് തുണയാകും.

അതേസമയം മുർസാസേവ് – വാൽസ്കിസ് വിദേശ ജോഡിയാണ് ചെന്നൈയുടെ മുന്നണിപ്പോരാളികൾ. കൂമാനും ഥാപ്പയും നന്നായി കളിമെനഞ്ഞാൽ ബാന്ദോവിക്കിന്റെ മറീന മച്ചാൻസിന് വിജയ തീരമണയാം.

പോരാട്ടവീര്യത്തിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന രണ്ട് ടീമുകളുടെ നേർക്ക് നേർ പോരാട്ടം ഫറ്റോർദയെ ഹരം കൊള്ളിക്കുമെന്ന കാര്യം തീർച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here