ന്യൂസ്ചാനലുകളിലെ ബാര്‍ക് റേറ്റിങ് ഉടന്‍ തിരിച്ചുവരുമെന്ന് സൂചന

ന്യൂസ് ചാനലുകളിലെ ബാര്‍ക് റേറ്റിങ് ഉടന്‍ തിരിച്ചുവരുമെന്ന് സൂചന. റേറ്റിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കീഴ്വഴക്കവും പുനഃപരിശോധിച്ചതിന് ശേഷമാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ റേറ്റിങ്ങിന്റെ തിരിച്ചുവരവ്. നേരത്തെ റിപ്പബ്ലിക് ടിവി ഉള്‍പ്പെട്ട റേറ്റിങ് തട്ടിപ്പ് കേസിനെ തുടര്‍ന്ന് ബാര്‍ക് റേറ്റിങ് നിര്‍ത്തിവെച്ചിരുന്നു.

എല്ലാ ന്യുസ് ചാനലുകള്‍ക്കും ബാധകമാകുന്ന തരത്തില്‍ എത്രയും വേഗം പുതിയ റേറ്റിങ് സംവിധാനം തിരികെക്കൊണ്ടുവരണമെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ബാര്‍ക്കിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്‌ലി ഫോര്‍മാറ്റില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള റേറ്റിങ് വിവരം പുറത്തുവിടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും പരസ്യദാതാക്കളുടെയും പരസ്യക്കമ്പനികളുടെയും സംയുക്ത സംരംഭമാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍.

നേരത്തെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ബാര്‍ക് റേറ്റിങ്ങില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. റേറ്റിംഗ് സംവിധാനത്തില്‍ തട്ടിപ്പ് നടന്നതായുള്ള പരാതിയില്‍ മുംബൈ പൊലീസ് മൂന്ന് ചാനലുകള്‍ക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്‌ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകള്‍ക്കും എതിരെയായിരുന്നു കേസ്.

കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള ടിവി സെറ്റുകള്‍ കണ്ടെത്താന്‍ ബാര്‍ക് സംവിധാനങ്ങളെ ഉപയോഗിക്കുകയും അതേ ടിവി ഉപയോഗിക്കുന്ന വീട്ടുകാരെ പണം നല്‍കി സ്വാധീനിക്കുകയും ചെയ്തു എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. ബാര്‍ക് റേറ്റിങ്ങിന്റെ നടപടിക്രമങ്ങളില്‍ പാളിച്ചകളുണ്ടെന്നും പരക്കെ വിമര്‍ശനമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് 2020 നവംബറില്‍ താത്ക്കാലികമായി ന്യൂസ് ചാനലുകളില്‍ ബാര്‍ക് റേറ്റിങ് സംവിധാനം നിര്‍ത്തിവെച്ചത്.

എന്നാല്‍ റേറ്റിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കീഴ്വഴക്കവും പുനഃപരിശോധിച്ചതിന് ശേഷമാണ് ന്യൂസ് ചാനലുകളുടെ തിരിച്ചുകൊണ്ടുവരുന്നതെന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News