കവി എസ് രമേശന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു

കവി എസ് രമേശന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്

അനുശോചന കുറുപ്പ്

പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

എന്നും പുരോഗമനാശയങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ്, ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകന്‍, മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണന്റെ സെക്രട്ടറി എന്ന നിലയിലും ശോഭിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒട്ടനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News