സില്‍വര്‍ലൈന്‍ പദ്ധതി; കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തെത്താന്‍ വേണ്ടത് വെറും 22 മിനുട്ട്

വെറും 22 മിനുട്ടില്‍ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്ത് എത്താമെന്നത് ഇനി സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാകുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്ത് കുമാര്‍. കൊല്ലത്ത് സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു മണിക്കൂര്‍ മൂന്ന് മിനുട്ട് മാത്രമായി ചുരുങ്ങും ഇവിടെ നിന്ന് എറണാകുളത്തേക്കുള്ള യാത്ര. 529.45 കിലോമീറ്റര്‍ താണ്ടി കാസര്‍ഗോഡെത്താന്‍ മൂന്ന് മണിക്കൂറും 54 മിനുട്ടും മതി. അനുദിനം മാറുന്ന ലോകക്രമത്തിന് ചേര്‍ന്ന യാത്രാവേഗം ഉറപ്പാക്കുന്നത് ഇങ്ങനെയാണ്. 63,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാല വായ്പ ലഭ്യമാകുന്നത് വഴി ലാഭകരമായി നടത്താനുമാകും.

20 മിനുട്ട് ഇടവേളയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. കൊല്ലത്ത് പ്രധാന ഡിപ്പോയാണ് വരിക. 11 സ്റ്റോപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവില്‍ തിരുവന്തപുരത്തേക്ക് സെക്കന്റ് എ. സി. ട്രെയിന്‍ നിരക്ക് 710 രൂപയും തേഡ് എ. സി. 550 രൂപയുമാണെന്നിരിക്കെ സില്‍വര്‍ലൈനില്‍ അത് 150 രൂപയോളം മതിയാകുമെന്നാണ് കണക്കാക്കുന്നത്.

2.75 രൂപയാണ് കിലോമീറ്റര്‍ നിരക്ക് പ്രതീക്ഷിക്കുന്നത്. പദ്ധതി തുകയുടെ 27 ശതമാനവും പുരനരധിവാസത്തിന് നീക്കി വയ്ക്കും. ഭൂമി, വീട്, വ്യാപാര സ്ഥാപനം തുടങ്ങിയവ നഷ്ടമാകുന്നവര്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് നല്‍കുക.

40 ശതമാനം പൊതുഓഹരി നിക്ഷേപവും പ്രതീക്ഷിക്കുന്നു. വായ്പയായി 43,000 കോടി രൂപയാണ് വേണ്ടി വരിക. കടമെടുക്കുന്ന തുകയും വരുമാനവും കണക്കാക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News