രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്നലെ രണ്ടര ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ ദിവസം 2,47,417 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 5,488 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യമാരുടെ യോഗം ഇന്ന് ചേരും

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം രണ്ടര ലക്ഷത്തിനിടത്ത് കേസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 2,47,417 പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നേയുള്ള ദിവസത്തേക്കാള്‍ 27% വര്‍ധനവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 13.11%മായി ഉയര്‍ന്നു.

11,17,531 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. ഒമൈക്രോണ്‍ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 5,488 ഒമൈക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ഞായറാഴ്ച്ച ചേര്‍ന്ന കൊവിഡ് ഉന്നതതല യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും.

ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തി ഏഴായിരത്തില്‍ അധികം പേര്‍ക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇന്നലെ 17934 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 7372 പുതിയ രോഗികളുണ്ട്. മഹാരാഷ്ട്രയില്‍ 46,723പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here