ജർമനിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കുത്തുപറ സ്വദേശി സേവ്യറാണ് പോലീസിൻ്റെ പിടിയിലായത്. ജർമനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തൃശൂർ കുത്തുപാറ സ്വദേശി സേവ്യർ പണം തട്ടിയത്.
പലരിൽ നിന്ന് മി നിന്നായി ഇയാൾ 22 ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ വിസ ലഭിക്കാതായതോടെ പലരും ഇയാൾക്കെതിരെ പരാതിപ്പെടുകയായിരുന്നു.
എകദേശം പതിനൊന്ന് പരാതികളാണ് ഇയാൾക്കെതിരെ വന്നത്. ജർമനിയിലെ വ്യാപാര സ്ഥാപനത്തിൽ മികച്ച ശമ്പളത്തോടെ ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആനക്കട്ടി ഷോളയൂരിൽ നിന്നുമാണ് വടക്കാഞ്ചേരി സി.ഐ.കെ.മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.