ഹരിത വിഷയം; പരാതിക്കാരെ ലീഗില്‍ നിന്നും പുറത്താക്കാന്‍ നീക്കം

ഹരിത വിഷയത്തില്‍ പരാതിക്കാര്‍ക്കെതിരെ ലീഗ് നേതൃത്വം കടുത്ത നടപടിയിലേക്ക്. പരാതിക്കാരെ ലീഗില്‍ നിന്നും പുറത്താക്കാന്‍ നീക്കം. മുഫീദ തസ്‌നി,നജ്മ തബ്ഷീറ,ഫാത്തിമ തഹലിയ എന്നിവരെ ലീഗ് അംഗത്വത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം.ഇവരെ പിന്തുണച്ച ലത്തീഫ് തുറയൂരിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗീകമായി അധിക്ഷേപിച്ചെന്ന് പരാതി നല്‍കിയ ഹരിതയുടെ മുന്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പരാതിക്കാരെ ലീഗില്‍ നിന്നും പുറത്താക്കാനാണ് നീക്കം നടക്കുന്നത്.മുഫീദ തസ്‌നി,നജ്മ തബ്ഷീറ,ഫാത്തിമ തഹലിയ എന്നിവരെ ലീഗ് അംഗത്വത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം.കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയായി. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ട് നേതാക്കളാണ് പരാതിക്കാരെ പുറത്താക്കണമെന്ന ആവശ്യം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത്.

സംസ്ഥാന നേതൃത്വവും ഇതിന് അനുകൂലമായി പ്രതികരിച്ചതായാണ് വിവരം.അതിനിടെ പരാതിക്കാരെ പിന്തുണച്ച എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂറിനെ സ്ഥാനത്ത് നിന്ന് നീക്കി. പെണ്‍കുട്ടികളെ അപമാനിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ കടുത്ത നിലപാടായിരുന്നു ലത്തീഫ് സ്വീകരിച്ചത്.

പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച്പി കെ നവാസിനെതിരെ ലത്തീഫ്‌പോലീസില്‍ മൊഴി നല്‍കിയിരുന്നു.എം എസ് എഫ് യോഗത്തിന്റെ മിനട്സ് പൊലീസിന് കൈമാറുകയും ചെയ്തു.എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ കമ്മീഷനാണ് ലത്തീഫിന്റെ കുറ്റങ്ങള്‍ കണ്ടെത്തിയത്. മുനിര്‍ ലത്തീഫിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് വിവരം.

എന്നാല്‍ ബാക്കി നാല് അംഗങ്ങളും ലത്തീഫിനെതിരായ നിലപാട് സ്വീകരിച്ചു.അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ലത്തീഫിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം ആബിദ് ആറങ്ങാടിയെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചു. ഹരിത പ്രവര്‍ത്തകരെ അനുകൂലിച്ച കുടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here