സ്പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ

സ്പാനിഷ് സൂപ്പര്‍ കപ്പിലെ വാശിയേറിയ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയിലായിരുന്നു.

റയലിനായി വിനീഷ്യസ് ജൂനിയര്‍, കരീം ബെന്‍സേമ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ബാഴ്‌സക്ക് വേണ്ടി ലുക്ക് ഡി ജോങ്, അന്‍സു ഫാത്തി എന്നിവര്‍ ഗോളുകള്‍ മടക്കി. അധിക സമയത്ത് ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ഗോളാണ് റയലിനെ ഫൈനലിലെത്തിച്ചത്.

സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയിലാണ് ആഞ്ചലോട്ടിയുടെ റയല്‍ മാഡ്രിഡ് ടീം വിജയിക്കുന്നത്. അവസാന 5 എല്‍ ക്ലാസിക്കോയിലും ജയം റയലിന് ഒപ്പമായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് – അത്‌ലറ്റിക് ബില്‍ബാവോ സെമി ഫൈനക്ക വിജയിയെ റയല്‍ ഫൈനലില്‍ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News