തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ചപരിമിതിയുള്ള ജില്ലാ സെക്രട്ടറി

മാതൃകയായി മാറി തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് സി പി എം ജില്ലാ ഘടകം. തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ച്ച പരിമിതിയുള്ള വ്യക്തിയെ സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബി എസ് ഭാരതി അണ്ണയെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

” മൂന്ന് വയസാകുന്നത് വരെ എനിക്ക് കാഴ്ചയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാഴ്ച മങ്ങുകയും 2014 ല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. ഇതുമൂലം തുടര്‍ന്നുപോന്നിരുന്ന പ്രവര്‍ത്തന മേഖലയില്‍ നിന്നും രാജിവെച്ചു. വിഷാദാവസ്ഥയിലുമായി. മൂന്നുവയസിന് ശേഷം ഹ്രസ്വദൃഷ്ടി ബാധിക്കുകയും ക്രമേണ കുറഞ്ഞുവന്ന കാഴ്ച 2014-ല്‍ പൂര്‍ണമായി നഷ്ടമായി. അതോടെ ജോലി രാജിവയ്‌ക്കേണ്ടിവന്നു. പക്ഷേ ആധുനിക സാങ്കേതിക വിദ്യകള്‍ തനിക്ക് സഹായകമായെന്നും ഇപ്പോള്‍ അംഗപരിമിതര്‍ക്കായുള്ള ഒരു യൂണിറ്റിലാണ് ജോലി ചെയ്യുന്നത്.”- അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റുമെന്നും പാര്‍ടിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം സമ്മേളന വേദിയില്‍ പറഞ്ഞിരുന്നു. തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

അയിത്തോച്ചാടന മുന്നണി മുന്‍ ഭാരവാഹിയായിരുന്ന ബി എസ് ഭാരതി അണ്ണ അഭിഭാഷകന്‍ കൂടിയാണ്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ഡോ. അംബേദ്കര്‍ ലോ കോളേജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ചെങ്കല്‍പേട്ടില്‍ പ്രാക്ടീസ് ആരംഭിച്ചിരുന്നു.

ചെന്നൈ അംബേദ്കര്‍ ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. ജാതി വിവേചനത്തിനെതിരായ പോരാടുന്നതിനായി സിപിഐ എം നേതൃത്വത്തിലാരംഭിച്ച തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാഞ്ചീപുരത്തും ആര്‍ക്കോണത്തും പഞ്ചമി ഭൂമി തിരിച്ചുപിടിക്കാനുള്ള സമരങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു ജാതിവിവേചനത്തിനും ദുരഭിമാനഹത്യകള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ ഫോര്‍ ദ റൈറ്റ്സ് ഓഫ് ഓള്‍ ടൈപ്സ് ഓഫ് ഡിഫറന്റ്ലി ഏബിള്‍ഡ് ആന്റ് കെയര്‍ഗിവേഴ്സിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഭാരതി അണ്ണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News