സാമ്പത്തിക ശാസ്ത്രജ്ഞനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ.ജേക്കബ്ബ് ഈപ്പന്‍ അന്തരിച്ചു

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ. ജേക്കബ്ബ് ഈപ്പന്‍ (87) അന്തരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍, സോഷ്യല്‍ സയന്റിസ്റ്റ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സംസ്ഥാന ആസൂത്രണ ബോര്‍ഡിലും അംഗമായിരുന്നു.

ബോര്‍ഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. സംസ്‌ക്കാരം ഉച്ചയ്ക്ക് പന്ത്രണ്ടിന് ശാന്തികവാടത്തില്‍.

പശ്ചിമ ജര്‍മ്മനിയിലെ കെയ്ല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

കേരള സര്‍വ്വകലാശാല സിണ്ടിക്കേറ്റിലും അംഗമായിട്ടുള്ള അദ്ദേഹം 1985 ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1987 ല്‍ കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.

പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞയും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ഡോ. മൃദുല്‍ ഈപ്പനാണ് ഭാര്യ. ഡോ. മാലിനി ഈപ്പന്‍ (അമൃത ഇനസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), അനസൂയ ഈപ്പന്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, കാലിഫോര്‍ണിയ) എന്നിവര്‍ മക്കളും നവീന്‍ ഫിലിപ്പ് (പോപ്പുലര്‍ മെഗാ മോട്ടേഴ്സ് സിഇഒ), പ്രിഥ്വി ഹരിഹരന്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, യുഎസ്എ) എന്നിവര്‍ മരുമക്കളുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here