വാർത്തകൾ വളച്ചൊടിച്ചുവെന്നാരോപണം; ചന്ദ്രികയ്ക്കെതിരെ സമസ്ത

മുസ്ലീംലീഗ് മുഖ പത്രം ചന്ദ്രികക്കെതിരെ സമസ്ത. മുശാവറ യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ ചന്ദ്രിക വളച്ചൊടിച്ചുവെന്നാണ് സമസ്തയുടെ ആരോപണം. ജിഫ്രി തങ്ങൾക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു എന്നായിരുന്നു ചന്ദ്രിക വാർത്ത. എന്നാൽ ഇത്തരത്തിലുള്ള കള്ളവാർത്തകളിൽ പ്രവർത്തകർ വഞ്ചിതരാവരുതെന്ന് സമസ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സമസ്ത പണ്ഡിതസഭയുടെ യോഗതീരുമാനങ്ങൾ എന്ന നിലയിൽ ലീഗ് മുഖപത്രം ചന്ദ്രിക തെറ്റായ വാർത്ത നൽകിയെന്നാണ്  സമസ്തയുടെ ആരോപണം. കൂടിയാലോചനയില്ലാതെ ആരും നിലപാടുകൾ പരസ്യമായി പറയരുതെന്ന് മുശാവറ യോഗം തീരുമാനിച്ചു.

വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന ജിഫ്രി തങ്ങളുടെ പരാമർശത്തെത്തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും ചന്ദ്രികയുടെ വാർത്തയിൽ പറയുന്നു.എന്നാൽ ഈ വാർത്ത തെറ്റാണെന്ന വിശദികരണവുമായി സമസ്ത നേതൃത്വം രംഗത്തെത്തി.

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ യോഗവുമായി ബന്ധപ്പെടുത്തി ചന്ദ്രിക, മീഡിയ വൺ എന്നീ മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നാണ് സമസ്ത  വാർത്താക്കുറിപ്പിൽ  അറിയിച്ചത്. മുശാവറ യോഗ തീരുമാന വാർത്ത ഔദ്യോഗികമായി എല്ലാ മീഡിയകൾക്കും നൽകിയതാണ്.

ഇതിന് വിരുദ്ധമായി വന്ന വാർത്തയിൽ പ്രവർത്തകർ വഞ്ചിതരാവരുതെന്നു സമസ്ത നേതാക്കൾ അറിയിച്ചു.മുസ്ലീംലീഗിൻ്റെ തീവ്രവർഗീയ നിലപാടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജിഫ്രി തങ്ങളെ അധിക്ഷേപിക്കാനാണ് ചന്ദ്രിക ഇത്തരത്തിൽ വാർത്ത നൽകിയതെന്നാണ് സമസ്ത പ്രവർത്തകരുടെ വികാരം.

നേരത്തെ ജിഫ്രി തങ്ങൾക്കെതിരെ ലീഗ് പ്രവർത്തകർ രൂക്ഷമായ സൈബർ ആക്രമണം നടത്തിയിരുന്നു.കൂടാതെ വധഭീഷണിയും ഉണ്ടായി. ഇതിലൊന്നും തളരാതെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന ജിഫ്രി തങ്ങളെ വ്യാജവാർതയിലുടെ വീണ്ടും അപമാനിക്കാനാണ് ലീഗ് ശ്രമമെന്നും സമസ്ത പ്രവർത്തകർ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News