കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധന്‍, 5 വര്‍ശത്തെ സൈനിക സേവനത്തിന് വിട; ‘മഗാവ’ യാത്രയായി

കംബോഡിയയില്‍ പൊട്ടാതെ കിടക്കുന്ന കുഴിബോംബുകള്‍ മണത്ത് കണ്ടെത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ‘ മഗാവ ‘ എന്ന എലി വിടവാങ്ങി. എട്ട് വയസായിരുന്നു ജയന്റ് ആഫ്രിക്കന്‍ പൗച്ഡ് ഇനത്തില്‍പ്പെട്ട മഗാവയ്ക്ക്. 1.2 കിലോ ഭാരവും 70 സെ.മീ നീളവുമുണ്ടായിരുന്നു മഗാവയ്ക്ക്. പ്രായാധിക്യം മൂലമുള്ള അവശതകളാണ് മരണത്തിലേക്ക് നയിച്ചത്.

മഗാവയ്ക്ക് കുഴിബോംബുകള്‍ മണത്ത് കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. 1970 മുതല്‍ ഏകദേശം അറുപത് ലക്ഷത്തോളം കുഴിബോംബുകള്‍ കംബോഡിയയില്‍ മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെത്തി നിര്‍വീര്യമാക്കുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട്. ഈ ദൗത്യത്തിന് മനുഷ്യര്‍ക്കൊപ്പം അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു മഗാവ.

കഴിഞ്ഞ ജൂണില്‍ സര്‍വീസില്‍ നിന്ന് മഗാവ വിരമിച്ചിരുന്നു. ശേഷം വിശ്രമത്തിലായിരുന്നു അധികൃതര്‍ ഹീറോയെന്ന് വിശേഷിപ്പിക്കുന്ന ഈ എലി. മറ്റ് എലികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ മണത്ത് തിരിച്ചറിയാനുള്ള പരിശീലനവും മഗാവ നല്‍കിയിരുന്നു. ടാന്‍സാനിയയിലാണ് മഗാവ ജനിച്ചത്. ഓരോ തവണയും ബോംബുകളും മറ്റും കണ്ടെത്തുമ്പോള്‍ സമൃദ്ധമായ ഭക്ഷണമാണ് മഗാവയ്ക്ക് ലഭിച്ചിരുന്നത്.

100ലേറെ കുഴിബോംബുകളും സ്‌ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയെന്നാണ് കണക്ക്. 1.5 മില്യണിലേറെ ചതുരശ്രഅടി പ്രദേശം മഗാവ സുരക്ഷിതമാക്കി. ബ്രിട്ടീഷ് ചാരിറ്റി സംഘടനയായ പി.ഡി.എസ്.എയുടെ പരമോന്നത ബഹുമതിയായ ധീരതയ്ക്കുള്ള സ്വര്‍ണ മെഡല്‍ മഗാവയ്ക്ക് ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News