കേരളത്തോട് കേന്ദ്രത്തിന്റെ പ്രതികാരം; നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് കേന്ദ്രത്തിന്റെ പ്രതികാരം നടപടി. ഫ്‌ലോട്ടില്‍ ശ്രീനാരായണ ഗുരുവിനെ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് അനുമതി നിഷേധിച്ചത്. ഫ്‌ലോട്ടില്‍ ശ്രീനാരായണ ഗുരുവിനു പകരം ആദിശങ്കരനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

റിബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യത്തിന് അഞ്ചു വട്ടം മെഡല്‍ നേടിയ കേരളത്തിന്റെ ഇത്തവണത്തെ നിശ്ചല ദൃശ്യമാണ് അവസാന റൗണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുശേഷമാണ് നിശ്ചല ദൃശ്യം തള്ളിയത്.

കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മാതൃകയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമക്ക് പകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിര്‍ദേശിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയ്യാറായിരുന്നില്ല. ഇതോടെയാണ് കേരളത്തിന്റെ അപക്ഷ തള്ളിയത്.

ഇക്കൊല്ലത്തെ പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന 11 സംസ്ഥാനങ്ങളില്‍ എട്ടും ബി.ജെ.പി ഭരിക്കുന്നവയാണ്. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്‌ലോട്ടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയുടേതും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു- കശ്മീരിന്റേതുമാണ് മറ്റു രണ്ടു ഫ്‌ലോട്ടുകള്‍.

ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം പ്രധാന കവാടത്തില്‍ കേരളം വെച്ച സ്ത്രീ ശാക്തീകരണ ചിഹ്നങ്ങള്‍ മാറ്റണമെന്നും ശങ്കരാചാര്യരുടെ ശില്‍പം ഉള്‍പെടുത്താണമെന്ന നിര്‍ദേശം ജൂറി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, മതേതര കേരളമെന്ന നിലയില്‍ അതിനുപകരം നാരായണ ഗുരുവിെന്റ ശില്‍പം വെക്കാമെന്ന് സംസ്ഥാനം അറിയിക്കുകയും.ശ്രീനാരായണ ഗുരുവിനെ ഉള്‍പ്പെടുത്തി ഫ്‌ലോട്ടിന്റെ മാതൃക സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് അവസാന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ഫ്‌ലോട്ട്‌ന് അനുമതി നിഷേധിച്ചത്. അനാചാരങ്ങള്‍ക്കെതിരേയും ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരേയും ശബ്ദമുയര്‍ത്തി അവര്‍ണവിഭാഗക്കാര്‍ക്ക് വേണ്ടി നിലകൊണ്ട ശ്രീനാരായണ ഗുരുവിനെ ബിജെപി സര്‍ക്കാറിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നത്തിനുള്ള തെളിവ് കൂടിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയതിലൂടെ മറനീക്കി പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here