കോണ്‍ഗ്രസിനും ബിജെപിക്കും ആഭ്യന്തര ജനാധിപത്യമില്ല; ആഞ്ഞടിച്ച് എസ്ആര്‍പി

രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും ആഭ്യന്തര ജനാധിപത്യമില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര ജനാധിപത്യമില്ലാത്ത കോണ്‍ഗ്രസും ബിജെപിയും രാജ്യത്തിന്റെ ജനാധിപത്യത്തവും ഇല്ലാതാക്കുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ത്രിമൂര്‍ത്തികള്‍ തീരുമാനിക്കും. അതായത് ഒരു കുടുംബം. സോണിയാ ഗാന്ധി , രാഹുല്‍ , പ്രിയങ്ക ഈ ത്രിമൂര്‍ത്തികളാണ് എല്ലാ ഭാരവാഹികളെയും നിയമിക്കുന്നത്.

ഈ ജനാധിപത്യ മില്ലായ്മ രാജ്യത്തെയും ബാധിക്കുന്നു. എകാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാഹചര്യമൊരുക്കും. എസ് ആര്‍ പി പറഞ്ഞു. ചില കോക്കസുകളാണ് അവരുടെ ദേശീയ, സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത്.

അവരുടെ നയവും ഈ കോക്കസ് തീരുമാനിക്കും. ബിജെപിയുടെ കാര്യത്തില്‍ ആര്‍ എസ് എസ് നേതൃത്വമാണ് ഈ കോക്കസ്. ബിജെപിയുടെ നേതൃത്വവും ഫാസിസ്റ്റ് നയവും ഇവര്‍ തീരുമാനിക്കുനൃമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here