വെറുതേ കളയല്ലേ കുമ്പളങ്ങ തൊലി; ഉപ്പേരി ഉണ്ടാക്കിയാലോ?

കുമ്പളങ്ങ കൊണ്ട് പലതെരം കറികൾ നമ്മൾ തയാറാക്കാറുണ്ട്. എന്നാൽ‌ കുമ്പളങ്ങയുടെ തൊലി കൊണ്ട് സ്വാ​​ദിഷ്ടമായ ഒരു വിഭവമായാലോ? കുമ്പളങ്ങ തൊലി വൃത്തിയോടെ കഷ്ണങ്ങളാക്കി എടുത്ത്‌ രുചികരമായ ഉപ്പേരി ഉണ്ടാക്കാവുന്നതാണ്. തയാറാക്കുന്ന വിധം നോക്കാം.

വേണ്ട ചേരുവകൾ

കുമ്പളങ്ങ തൊലി നീളത്തിൽ അരിഞ്ഞത് – 2 കപ്പ്‌
ഉരുളക്കിഴങ്ങ് -1 വലുത്
തേങ്ങ- 1/4 കപ്പ്‌
വറ്റൽ മുളക് – 5-6
കടുക് -1 ടീസ്പൂൺ
വെളിച്ചെണ്ണ 2-3 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുമ്പളങ്ങയുടെ പുറംഭാഗം ആദ്യം ചുരണ്ടികളയുക. ശേഷം തൊലി ചെത്തി എടുക്കണം. ഉരുളക്കിഴങ്ങും നീളത്തിൽ അരിയണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും മൂപ്പിക്കുക. ശേഷം കുമ്പളങ്ങ തൊലിയും ഉരുളക്കിഴങ്ങും ചേർത്ത് വഴറ്റുക.

ഉപ്പും ചേർത്തിളക്കി അര കപ്പ്‌ വെള്ളവുമൊഴിച്ചു അടച്ചു വെച്ച് ചെറുതീയിൽ വെന്തു വെള്ളം വറ്റുന്നത് വരെ പാകം ചെയ്യുക. അവസാനം തേങ്ങ കൂടെ ചേർത്തിളക്കി ഏതാനും മിനിറ്റുകൾ കൂടെ പാകം ചെയ്ത് വാങ്ങി വെയ്ക്കാം. ഊണിനൊപ്പം വിളമ്പിനോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here