കേരളത്തില്‍ മുസ്ലീം ലീഗിന്റെ ചെലവില്‍ കഴിഞ്ഞു കൂടുന്ന കക്ഷിയായി കോണ്‍ഗ്രസ് മാറി; ഇ പി ജയരാജന്‍

കേരളത്തില്‍ കോണ്‍ഗ്രസ് ബഹുജന കക്ഷി അല്ലെന്ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ മുസ്ലീം ലീഗിന്റെ ചെലവില്‍ കഴിഞ്ഞു കൂടുന്ന കക്ഷിയായി കോണ്‍ഗ്രസ് മാറിയെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണ് കേരളത്തിലെന്നും അദ്ദേഹം തുറന്നടിച്ചു.

എ കെ ആന്റണി നിശബ്ദനായി. ഉമ്മന്‍ ചാണ്ടിയും അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തി. കത്തിയും വടിവാളും ഉപയോഗിച്ചാണ് കെ സുധാകരന്‍ ഡി സി സി പ്രസിഡന്റ് ആയതെന്നും അതാണ് സുധാകരന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ആ നേതൃത്വം സംസ്ഥാന തലത്തില്‍ എത്തിയാലും അങ്ങനെയേ വരൂ. ക്രിമിനല്‍ സംഘങ്ങള്‍ ദാദകളായി മാറുന്നതിനു മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. അത്തരം ക്രിമിനല്‍ സംഘങ്ങളെ മാധ്യമങ്ങള്‍ പ്രൊജക്റ്റ് ചെയ്യരുത്. വി ഡി സതീശനെ കുറിച്ച് ആദ്യം നല്ല അഭിപ്രായം ആയിരുന്നു.

എന്നാല്‍ ചാണകം ചാരിയവനെ ചാണകം മണക്കും എന്ന് പറഞ്ഞ അവസ്ഥ ആണ് സതീശന്റേത്. എം എം ഹസ്സന്‍ പേടിച്ചാണ് ജീവിക്കുന്നത്. ഒന്നും മിണ്ടാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വളര്‍ച്ച കോണ്‍ഗ്രസ്സിന് സഹിക്കുന്നില്ല. ന്യൂ ജനറഷന്‍ മുഴുവന്‍ സി പി എമ്മിനൊപ്പമാണ്.

ഒരു കാലത്ത് നുണ പ്രചരണം നടത്തി മത ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. എന്നാല്‍ ഇത് ഒക്കെ തിരിച്ചറിഞ്ഞു ഇവര്‍ ഇടതു പക്ഷത്തേയ്ക്ക് വരികയാണ്. എന്നാല്‍ അങ്ങനെ വരുന്നവരെ തെറി പറയുകയാണ്. ആ സമസ്തയുടെ നേതാവിനെതിരെ എത്ര മോശം ആയ രീതിയില്‍ ആണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധീരജിനെ കൊലപ്പെടുത്തിയ കുറ്റവാളിയെ ന്യായീകരിച്ച കെ സുധാകരനെതിരെ കേസ് എടുക്കണമെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ  പി ജയരാജൻ.കത്തിയും വടിവാളും ഉപയോഗിച്ച് ഡി സി സി പ്രസിഡന്റായ പാരമ്പര്യം സംസ്ഥാന നേതൃത്വത്തിൽ എത്തിയമ്പോഴും കെ സുധാകരൻ പിൻതുടരുകയാണെന്നും ജയരാജൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുറിച്ച് ആദ്യം നല്ല അഭിപ്രായം ആയിരുന്നെങ്കിൽ ചാണകം ചരിയാൽ ചാണകം മണക്കും എന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നും കണ്ണൂരിൽ ഡി വൈ എഫ് ഐ ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തുകൊണ്ട്  ഇ പി ജയരാജൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News