സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വം;എസ് രമേശന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോടിയേരി ബാലകൃഷ്ണന്‍

പുരോഗമന കലാസാഹിത്യസംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് രമേശന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്നുള്ള നിലയില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് എസ്.രമേശനെന്ന് കോടിയേരി പറഞ്ഞു.സിപിഐഎം കേരളയുടെ ഫേസേബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

അനുശോചന കുറുപ്പ്

പുരോഗമന കലാസാഹിത്യസംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് രമേശന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തെ നയിക്കാന്‍ എക്കാലത്തും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്നുള്ള നിലയില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് എസ്.രമേശന്‍. എസ്എഫ്‌ഐയിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. എസ് രമേശന്റെ കവിതകള്‍ നിസ്വവര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നവയായിരുന്നു. പൊരുതുന്ന ജനതയുടെ ശബ്ദമാണ് അവയിലൂടെ മുഴങ്ങിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
പ്രിയപ്പെട്ട സഖാവിന്റെ ആകസ്മികമായ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News